പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; റാങ്ക് പട്ടികയിൽ മാറ്റം

തിരുവനന്തപുരം: പുതുക്കിയ കീം ഫലം സർക്കാർ പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിലടക്കം വലിയ മാറ്റമാണുണ്ടായിരിക്കുന്നത്.
കേരള സിലബസിലുള്ള കുട്ടികള്‍ റാങ്ക് പട്ടികയില്‍ പിന്നോട്ട് പോയി. ആദ്യ 100 റാങ്കില്‍ കേരള സിലബസുകാര്‍ 43 പേര്‍ ഉണ്ടായിരുന്നിടത്ത് പുതിയതില്‍ 21 പേര്‍ മാത്രമാണ് ഉള്ളത്.
നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിലെ കേരള സിലബസുകാരനായ ഒന്നാം റാങ്കുകാരന്‍ പുതിയ പട്ടിക വന്നപ്പോള്‍ ഏഴാം റാങ്കിലേക്കും മൂന്നാം റാങ്കുകാരന്‍ എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. സി ബി എസ് ഇ സിലബസുകാരനായ രണ്ടാം റാങ്കുകാരന്റെ റാങ്കില്‍ മാറ്റമില്ല. എട്ടാം റാങ്കിലുണ്ടായിരുന്ന വിദ്യാര്‍ഥിയുടെ റാങ്ക് 185 ആയി. തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ് പുതുക്കിയ പട്ടികയില്‍ ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം സ്വദേശി ഹരികേഷന്‍ ബൈജുവിന് ലഭിച്ചു.
കീം ആദ്യ റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കുകയായിരുന്നു. ഇത് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു. ഇതോടെ, പഴയ ഫോര്‍മുല പിന്തുടര്‍ന്ന് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.