നടി കങ്കണ റണൗട്ടിനെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കി കോണ്‍ഗ്രസ്

നടി കങ്കണ റണൗട്ടിനെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കി കോണ്‍ഗ്രസ്

ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി നടി കങ്കണ റണൗട്ടിനെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കി കോണ്‍ഗ്രസ്.

ഹിമാചല്‍ പ്രദേശ് സര്‍ക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പി.സി.സി അധ്യക്ഷയും മണ്ഡി സിറ്റിംഗ് എംപിയുമായ പ്രതിഭ സിങ് വ്യക്തമാക്കി.
മൂന്ന് തവണ മണ്ഡി എം.പിയായ പ്രതിഭ സിങ്ങിന്റെയും ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെയും മകനാണ് വിക്രമാദിത്യ സിങ്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു വിക്രമാദിത്യ സിങ് മാണ്ഡിയില്‍ മത്സരിക്കുമെന്ന് പ്രതിഭ സിങ് പ്രഖ്യാപിച്ചത്.