ഇറാനില്‍ ഇരട്ട സ്ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടു

ഇറാനില്‍  ഇരട്ട സ്ഫോടനത്തിൽ  നൂറിലേറെ പേർ  കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാനിലെ കെര്‍മാനിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 188 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍റെ മുന്‍ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് അടുത്തായാണ് രണ്ട് സ്ഫോടനങ്ങള്‍ നടന്നത്. സുലൈമാനി കൊല്ലപ്പെട്ടതിന്റെ നാലാം വാര്‍ഷികത്തിലാണ് ഇരട്ട സ്ഫോടനമുണ്ടായത്.

ആദ്യത്തെ സ്ഫോടനം സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയായും രണ്ടാം സ്ഫോടനം ഒരു കിലോമീറ്റര്‍ അകലെയായുമാണ് നടന്നത്. സുലൈമാനിയുടെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ഒത്തുകൂടിയവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് സ്യൂട്ട്‌കേസുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.