അമേരിക്കയില്‍ ഇമാം വെടിയേറ്റു മരിച്ചു

അമേരിക്കയില്‍  ഇമാം വെടിയേറ്റു മരിച്ചു

ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ മുസ്‌ലിം പുരോഹിതൻ പള്ളിക്ക് പുറത്ത് വെടിയേറ്റു മരിച്ചു. പള്ളി ഇമാം ഹസൻ ശെരീഫാണ് കൊല്ലപ്പെട്ടത്.

പ്രാദേശിക സമയം രാവിലെ ആറു മണിക്ക് ന്യൂജേഴ്സിയിലെ നവാര്‍ക്കിലെ മസ്ജിദ് മുഹമ്മദ് നെവാര്‍ക്ക് മോസ്കിന്‍റെ പുറത്താണ് സംഭവം. വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ പുരോഹിതനെ സമീപത്തെ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ആരെയും പൊലീസ് പിടികൂടിയിട്ടില്ല. വെടിവെപ്പിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച്‌ അറിയില്ലെന്നും അക്രമി ഇമാമിനെ ലക്ഷ്യമിട്ടതാണോ എന്ന് വ്യക്തമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.