ഐഎഫ്‌എഫ്‌കെ; സുവര്‍ണ ചകോരം 'ഈവിള്‍ ഡസ്‌നോട്ട് എക്‌സിസ്റ്റി'ന്

ഐഎഫ്‌എഫ്‌കെ; സുവര്‍ണ ചകോരം 'ഈവിള്‍ ഡസ്‌നോട്ട് എക്‌സിസ്റ്റി'ന്

തിരുവനന്തപുരം: 28ാമത് ഐഎഫ്‌എഫ്‌കെക്ക് പ്രൗഢ-ഗംഭീര കൊടിയിറക്കം. റിസുക്കി ഹിമഗുചിയുടെ ഈവിള്‍ ഡസ്‌നോട്ട് എക്‌സിസ്റ്റിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം.

വ്യവസായവല്‍ക്കരണം ഒരു ഗ്രാമത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച റിപ്പോര്‍ട്ടിംഗിനുള്ള ദൃശ്യ മാധ്യമപുരസ്‌കാരം മീഡിയവണ്‍ സ്വന്തമാക്കി

ആനന്ദ് ഏകര്‍ഷിയുടെ ആട്ടം ആണ് മികച്ച മലയാള ചിത്രം. മികച്ച നവാഗത മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ശ്രുതി ശരണ്യത്തിന്റെ ബി32 മുതല്‍ 42 വരെ സ്വന്തമാക്കി.ഷോക്കിര്‍ കോലേക്കോവിന്റെ സണ്‍ഡേ ആണ് മികച്ച ഏഷ്യൻ ചിത്രം. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള രജതചകോരത്തിന് ഷോക്കിര്‍ അര്‍ഹനായി.. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം തടവിലൂടെ ഫാസില്‍ റസാഖ് സ്വന്തമാക്കി.

.ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിച്ചു. രണ്ടു മലയാള ചിത്രങ്ങളടക്കം 14 സിനിമകളാണ് അന്താരാഷ്ട മത്സരയിനത്തില്‍ മേളയില്‍ ഉണ്ടായിരുന്നത്..

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്‌എസ്.ഐ - കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേര്‍വാള്‍ തെരെഞ്ഞെടുക്കപ്പെട്ടു. മിഗുവേല്‍ ഹെര്‍ണാണ്ടസും മാരിയോ മാര്‍ട്ടിനും ശബ്ദ രൂപകല്‍പ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓള്‍ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം ലഭിച്ചു. ലിലിയാന വില്ലസെനര്‍, മിഗുവേല്‍ ഹെര്‍ണാണ്ടസ്‌ , മാരിയോ മാര്‍ട്ടിൻ കോമ്ബസ് എന്നിവര്‍ ശബ്ദ രൂപകല്‍പ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓള്‍ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം നേടി.