'ആടുജീവിതം' ഗള്‍ഫ് റിലീസ് മാറ്റിവച്ചു

'ആടുജീവിതം' ഗള്‍ഫ് റിലീസ് മാറ്റിവച്ചു

 പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം മാര്‍ച്ച്‌ 28ന് തിയറ്ററുകളിലേക്ക് .

അന്നേദിവസം ആഗോളതലത്തില്‍ ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ജിസിസി രാജ്യങ്ങളില്‍ മാര്‍ച്ച്‌ 28ന് ചിത്രം എത്തില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ റിലീസ് ക്യാന്‍സല്‍ ചെയ്തിരിക്കുകയാണ്. യുഎഇയിലെ കേന്ദ്രങ്ങളില്‍ മാത്രമേ റിലീസ് തിയതിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തൂ. സെന്‍സര്‍ഷിപ്പ് പൂര്‍ത്തിയാക്കാത്തതിനാലാണ് മറ്റിടങ്ങളിലെ റിലീസ് മാറ്റിവച്ചത് എന്നാണ് അറിയുന്നത്. ബഹറൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ സെന്‍സറിങ് പൂര്‍ത്തിയാക്കി ചിത്രം ഏപ്രില്‍ ആദ്യവാരം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനാണ് ആടുജീവിതം തയ്യാറെടുക്കുന്നത്. മാര്‍ച്ച്‌ 28ന് 550 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.