ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തിൽ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് വിധി പറഞ്ഞത്. കേസിൽ ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്‌തുവെന്ന് വ്യക്തമാക്കിയ കോടതി വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ച് ഹസീനക്ക് അറിയാമായിരുന്നുവെന്നും വ്യക്തമാക്കി.
ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്.
ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്.