സാമ്ബത്തിക പ്രതിസന്ധി; ട്രഷറി ഇടപാടുകള്‍ക്ക് വീണ്ടും നിയന്ത്രണം

സാമ്ബത്തിക പ്രതിസന്ധി; ട്രഷറി ഇടപാടുകള്‍ക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി ഇടപാടുകള്‍ക്ക് നിയന്ത്രണം. മുൻകൂര്‍ അനുമതി ഇല്ലാതെ പിൻവലിക്കാവുന്ന തുക ഒരു ലക്ഷമാക്കി.

നേരത്തെ ഇത് അഞ്ച് ലക്ഷമായിരുന്നു. ഒരു ലക്ഷം വരെയുള്ള ബില്ലുകള്‍ അപ്പപ്പോള്‍ അനുവദിക്കും. അതിനു മുകളില്‍ ബില്ലുകള്‍ക്ക് ടോക്കണ്‍ ഏര്‍പ്പെടുത്തി. അതേസമയം ഒക്ടോബര്‍ 15 വരെയുള്ള ബില്ലുകള്‍ പരിധിയില്ലാതെ തന്നെ പാസാക്കിയതായി ട്രഷറി വശദീകരിക്കുന്നു.

അതിഗുരുതര സാമ്ബത്തിക പ്രതിസന്ധിയെന്നു ചൂണ്ടിക്കാട്ടിയാണ് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ലക്ഷത്തിനു മുകളില്‍ തുകയ്ക്കായിരുന്നു നേരത്തെ മുൻകൂര്‍ അനുമതി വേണ്ടിയിരുന്നത്. ഇതാണ് ചുരുക്കി ഇപ്പോള്‍ ഒരു ലക്ഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പിൻവലിക്കല്‍ തുകയുടെ പരിധി അഞ്ച് ലക്ഷമാക്കി കുറച്ചത്.

ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ക്ക് ഇലക്‌ട്രോണിക്ക് ടോക്കണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ മുൻഗണന അനുസരിച്ചു മാത്രമേ ഒരു ലക്ഷത്തിനു മുകളിലുള്ള തുക മാറി നല്‍കു.