വയനാട്ടിലെ നരഭോജി കടുവയെ പിടികൂടി; വെടിവെച്ചു കൊല്ലണമെന്ന് നാട്ടുകാര്‍

വയനാട്ടിലെ നരഭോജി കടുവയെ പിടികൂടി; വെടിവെച്ചു കൊല്ലണമെന്ന് നാട്ടുകാര്‍
യനാട് : വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി. പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്.
കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണ് പ്രജീഷ് എന്ന കര്‍ഷകനെ ആക്രമിച്ചു കൊന്നത്. പ്രജീഷിനെ കൊന്ന സ്ഥലത്തിനു സമീപത്തെ കാപ്പി തോട്ടത്തില്‍ വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇവിടെ സ്ഥാപിച്ച ക്യാമറയില്‍ കഴിഞ്ഞ ദിവസം കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇവിടെയാണ് ആദ്യം കൂട് സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസം വാകേരി കല്ലൂര്‍ക്കുന്നില്‍ പശുവിനെ കൊന്നതും ഇതേ കടുവയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ ജനങ്ങള്‍ മൂന്നാനക്കുഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. കടുവയെ പിടികൂടിയതോടെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് വാകേരി കല്ലൂര്‍കുന്നില്‍ സന്തോഷിന്റെ പശുവിനെ കടുവ കൊന്നത്. അര്‍ദ്ധരാത്രിയോടെ ബഹളം കെട്ട് പുറത്തിറങ്ങിയ സന്തോഷും കുടുംബവും കടുവയുടെ ആക്രമണം നേരില്‍ കണ്ടു.വട്ടത്താനി ചൂണ്ടിയാനിക്കവലയില്‍ വൈകുന്നേരം പുല്ലരിയാൻ പോയ ആണ്ടൂര്‍ വര്‍ക്കിയും കടുവയെ നേരില്‍ കണ്ടിരുന്നു.

പത്ത് ദിവസം മുമ്ബ് പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കൊന്നത്. രാവിലെ പശുവിന് പുല്ലരിയാൻ പോയ പ്രജീഷ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്ആ ക്രമിച്ചു കൊന്ന് ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ച  നിലയില്‍ മൃതദേഹം കണ്ടെത്തിയത്.