ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി

ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി

തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നെതെന്ന് ആരോപിച്ച് സർക്കാരിനെതിരെ ഗവർണർ രംഗത്തെത്തിയിരുന്നു. രാഷ്ട്രപതിക്കും ഗവർണർക്കുമെതിരെ അക്രമം നടന്നാൽ ഐപിസി 143 അനുസരിച്ചാണ് കേസെടുക്കേണ്ടതെന്ന് ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ഗവർണർ പറഞ്ഞിരുന്നു. പിന്നാലെയാണ് ഗവർണറുടെ ആവശ്യത്തിന് വഴങ്ങി എസ്എഫ്ഐക്കാർക്കെതിരെ ഐപിസി 143 ചുമത്തിയത്. ഇതിനിടെ ഗവർണർക്കൊപ്പം ഇന്നലെ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. രാജ്ഭവനിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.