വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷ പരിപാടി വേണ്ട; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഇനി സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടി വേണ്ടെന്ന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷ പരിപാടി വേണ്ടെന്നാണ് നിര്‍ദേശം.
സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനങ്ങള്‍ അനുവദിക്കരുതെന്നും, ആവശ്യമെങ്കില്‍ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖല യോഗങ്ങളില്‍ ആണ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം.