കൽഹാരി ഗാൻസിയിലെ നയന മനോഹര കാഴ്ചകൾ: ലീലാമ്മ തൈപ്പറമ്പിൽ,ബോട്സ്വാന

Oct 27, 2020 - 20:20
Mar 10, 2023 - 08:31
 0  521
കൽഹാരി ഗാൻസിയിലെ   നയന മനോഹര കാഴ്ചകൾ: ലീലാമ്മ തൈപ്പറമ്പിൽ,ബോട്സ്വാന

ഞാൻ ബോട്സ്വാനയിൽ കൽഹാരി ഗാൻസിയെന്ന സ്ഥലത്തു താമസിക്കുമ്പോൾ ഒരുപാടു കോറി ബസ്റ്റാർഡ്(kori Bustard)..എന്ന പക്ഷികളെ കണ്ടിട്ടുണ്ട്.

കൂടാതെ കോറി തെണ്ടികൾ എന്നൊരു  പക്ഷികൂട്ടങ്ങൾ വേറയുമുണ്ട്. രണ്ടും ഒരുപോലെയിരിക്കും. കോറി തെണ്ടികൾ വലിയ നാണക്കാരികളാണ്.


ഞാൻ താമസിക്കുന്ന വീടിന്റെ  ചുറ്റും കൊറിതെണ്ടികൾ ഒരുപാടുണ്ട്. ഒരനക്കം കേട്ടാൽമതി ഒറ്റയോട്ടമാണ്. മനുഷ്യരെ കണ്ടുകഴിയുബോൾ പേടിയില്ല. ഒറ്റയ്ക്കായാൽ പേടിയാണ്.


 ഇവരെയിങ്ങനെ"കോറിതെണ്ടി"യെന്നു വിളിക്കാൻ കാരണം ഭൂരിഭാഗം സമയവും ഭൂമിയിൽ ഇങ്ങനെ തെണ്ടി നടക്കുന്നതുകൊണ്ടുതന്നെ . മറ്റു പക്ഷികൾ പറന്നു പോകും,എന്നാൽ ഇവർ 70% നടപ്പാണ്. ഭാരംവലിച്ചു പറക്കാൻ മടിയാണ്.

പ്രഭാതത്തിനു മുമ്പ് .... "വും വും വും, അല്ലങ്കിൽ ഓം ഓം ഓം "എന്ന ശബ്ദം കേൾക്കും, ശബ്ദം കേട്ടു ഞാൻ ജനലിൽകൂടി നോക്കും. അപ്പോൾ ഇണചേരൽസമയമാണ്. ഇണചേരൽ സമയത്തു അങ്ങോട്ടു മാറി നിൽക്കുന്നതു  കാണാം. ശല്യമുണ്ടാകാതെ പ്രൈവസിക്കു വേണ്ടിയാണന്നു പറയുന്നു.

അതുകഴിഞ്ഞു ഭയങ്കരവിശപ്പായിരിക്കും.   എവിടെനിന്നെങ്കിലും വെട്ടുക്കിളി, വണ്ട്,  കാറ്റർപില്ലെർ ഇവയെയൊക്കെ കഴിക്കുന്നു... ഇടയ്ക്കിടെ കുറ്റിക്കാട്ടിലും മരങ്ങളിലും തീറ്റപുല്ലിലും കൊത്തിപ്പെറുക്കും.
ബസ്റ്റാർഡ് കുടുംബത്തിലെ അംഗമാണ്  കോറി തെണ്ടികൾ. വലിയ ശരീരമുള്ള അർഡിയേടിസ്റ്റ ജനുസുക  ൾ., നിലത്തു വസിക്കുന്ന ഈ പക്ഷി ശക്തനും അവസരവാദിയുമാണ് . 

പുരുഷ കോറി ബസ്റ്റാർഡ്സിന്    കൂടുതൽ ഉയരത്തിൽ പറക്കാൻ കഴിയും. കഴിയുന്നത്ര സ്ത്രീകളുമായി  പ്രജനനംനടത്താൻ ശ്രമിക്കും ,  പിന്നീടു  കുഞ്ഞുങ്ങളെ വളർത്താനും  സഹായിക്കുന്നു.

ഇതു മറ്റു കിളികളെ പോലെ മരത്തിൽ കൂടു വെക്കില്ല, മണ്ണിലുള്ള പൊത്തിൽ ആണ് കൂടു വെക്കുന്നത്. ഓട്ടത്തിൽ വലിയ ധൈര്യമുണ്ട്. കഴുത്തിലെ തൂവലുകൾ അയഞ്ഞതാണ്.

2) സൈഗാ ഉറുബുകൾ

വിചിത്രമായ ചുണ്ടോടുകൂടിയ ഈ നാടോടികൾ ചെറിയ മൃഗങ്ങളാ ണ്.നമ്മൾ കൊറോണ മാസ്ക് കെട്ടുന്നതിനു മുൻപേ  സൈഗ ഉറുബുകൾ മാസ്ക് കെട്ടിയിരിക്കുന്നു . 


അർദ്ധ മരുഭൂമിയിൽ താമസിക്കുന്നതിഷ്ട്മായതിനാൽ ആയിരിക്കും യൂറോപ്പുകാരായ സൈന ഉറുബുകൾ ബോട്സ്വാനയിൽ  വന്നത്. എവിടെചെന്നാലും അങ്ങു പൊരുത്തപ്പെടും. പുരുഷന്മാർ ഒരുദിവസം നിരവധി കല്യാണം കഴിക്കുന്നു. ശത്രുക്കളെ മനസ്സിലാക്കാൻ ഒരു രഹസ്യ ഗന്ധമുണ്ട്. രാവിലെവായിൽ നോക്കി നടക്കും, ഉച്ചകഴിയുമ്പോൾ ഭക്ഷണം കഴിക്കാൻ തുടങ്ങും. 

 Termites 

ഉറുമ്പിന്റ  മാതിരി ബോട്സ്വാനയിൽ കാണുന്ന  ഒരു  ജീവിയാണ്   "Termites".
 ബോട്ട്സ്വാനയിൽ കാണുന്ന Termite ഭൂമിയുടെ സംരക്ഷകർ ആണ് . ഇവർ എത്ര വിചിത്രമായി ഭൂമിയെ സംരക്ഷിക്കുന്നു. ആഴത്തിൽ  ഹോൾ ഉണ്ടാക്കി ഭൂമിയുടെ അടിയിൽ വരെ പോകും, അത്  മഴപെയ്തു വെള്ളം അടിയിൽ പോകാൻ സഹായിക്കും, അവരില്ലങ്കിൽ വെള്ളം ഭൂമിയുടെ അടിയിൽ പോകാതെ പുറത്തു കിടന്നു ബാഷ്പീകരിക്കും

.

Organic matters; eg: ഉണങ്ങിയ ഇലകൾ ,എല്ലുപൊടി, അണ്ണാന്റെ വാല്, ഇതെല്ലാം ഭൂമിയുടെ അടിയിൽ ശേഖരിക്കപ്പെടുന്നത് ഭൂമിയുടെ മണ്ണൊഴുക്കു തടയുന്നു.


 The termites faces contains sticky substances that help soil structure to join or stick together,  this helps build their habitat.


ഞാൻ കുറച്ചു  termitesനെ Metel ഡിഷിൽ വെച്ചിട്ട് കുലുക്കിനോക്കി, എന്നാൽ ഒരണ്ണംപോലും ലൈൻവിട്ടു സ്വയരക്ഷയ്ക്കു പോയില്ല,ലീഡർ എങ്ങോട്ടു പോകുന്നോ അവിടെ ആ ലൈനിൽ മാത്രം വരിതെറ്റാതെ  പോകുന്നതു കണ്ടു ഞാൻ അത്ഭുതപ്പെട്ടു.  ആറ്റoബോംബു വീണാലും ഈ Termites,എന്ന ജീവി അതിന്റെ സ്വയരക്ഷയ്ക്കു വേണ്ടി ചിന്നി ചിതറി പോകില്ല, അതിന്റെ ലീഡർ പോകുന്ന വഴി മാത്രം പോകും, അത്ഭുതം.. 

ഗാൻസിയിൽ കോറിതെണ്ടികളെ കാണാനുള്ള യാത്ര

 

ലീലാമ്മ തൈപ്പറമ്പിൽ,ബോട്സ്വാന