വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു; 15 പേര്‍ക്ക് പരിക്ക്

വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു; 15 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം; വര്‍ക്കല ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കുട്ടികളും സ്ത്രികലും ഉള്‍പ്പടെ 15 പേര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.അപകടമുണ്ടായത് ഇന്ന വൈകിട്ട അഞ്ചരയോടെയായിരുന്നു.ശക്തമായ തിരയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. വീണ്ടും ശക്തമായ തിരമാല ഉണ്ടായതിന് പിന്നാലെയാണ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചത്.

ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 15 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറിലും സമാനമായ സംഭവം തൃശൂര്‍ ചാവക്കാട് ബീച്ചിലും ഉണ്ടായി. ബ്രിജിലുണ്ടായിരുന്നവര്‍ അന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കടലിലൊഴുകിയ ഫ്‌ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. നൂറു മീറ്റര്‍ നീളത്തിലുള്ള ഫ്‌ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേര്‍പെട്ടത്. 22 സഞ്ചാരികളും 6 ജീവനക്കാരുമാണ് ആ സമയത്ത് ബ്രിജിലുണ്ടായിരുന്നത്.