എഴുതാൻ മറന്ന തൂലിക: കവിത, ശുഭ ബിജുകുമാർ

എഴുതാൻ മറന്ന തൂലിക: കവിത, ശുഭ ബിജുകുമാർ

 

ശുഭ ബിജുകുമാർ

 

വാക്കുകൾ ശരങ്ങളായ്‌ 

പെയ്തൊഴിയുമ്പോൾ 

സൗഹൃദങ്ങൾ അടരുന്ന 

ഇലകളാകുമ്പോൾ 

 

മറന്ന വരികളോർത്തു 

വിതുമ്പി തൂലിക 

മനസ്സിൻ കോണിലൊളിപ്പി -

ച്ചു വച്ചൊരു കിനാക്കളെ 

വീണ്ടുമടർത്തി വരികളാ 

ക്കുവാൻ  തേങ്ങുന്നു തൂലിക. 

 

സ്വപ്നങ്ങൾക്ക് നിറമേകാൻ  

മഴവില്ല് വേണം  കൂട്ടിന് 

ജാലക പടിയിൽ തൊട്ടു 

വിളിക്കുവാൻ ചെറു കാറ്റു 

വേണം 

 

മഴപ്പെണ്ണ് നിറഞ്ഞാടി ഭൂമിയെ 

തരളിതയാക്കണം 

പുതുമണ്ണിന്റെ ഗന്ധത്തിൽ 

വരികൾ താനേ പിറക്കണം 

 

പിണങ്ങി പിരിഞ്ഞ കൂട്ടുകാർ 

വീണ്ടും സംഗീതമുതിർക്കുമോ 

 തൂലിക വീണ്ടും കനവ് വരച്ചിടില്ലേ ...