ജലനിരപ്പ് 136 അടിയായി; മുല്ലപ്പെരിയാർ ഡാം രാവിലെ തുറക്കും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ ഡാം നാളെ തുറക്കുമെന്ന് മുന്നറിയിപ്പ്. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ജലനിരപ്പ് 136 അടിയായി ഉയർന്നിട്ടുണ്ട്.
പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെയാണ് ജലനിരപ്പുയരുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്.
പെരിയാർ തീരത്തോട് വളരെയടുത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിലുള്ളവർ ആവശ്യമെങ്കിൽ ബന്ധു വീടുകളിലേക്ക് മാറണം. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യമ്പുകൾ ക്രമീകരിക്കുമെന്നാണ് വിവരം