ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നം'; ഉടൻ പരിഹരിക്കുമെന്ന് സാഹിത്യ അക്കാദമി

ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നം'; ഉടൻ പരിഹരിക്കുമെന്ന് സാഹിത്യ അക്കാദമി

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. അഡ്മിനിസ്ട്രേഷൻ്റെ പ്രശ്‌നമാണ്, ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടക്കുന്നതെന്നും സച്ചിദാനന്ദൻ പ്രതികരിച്ചു. ബാലചന്ദ്രനുണ്ടായ പ്രശ്നത്തിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നമാണെന്നും ഇതിനെ ഒരു വ്യക്തി പ്രശ്നമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയ തനിക്ക് വെറും 2400 രൂപയാണ് തന്നതെന്ന് ആയിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത്. ‘എന്റെ വില..’ എന്ന വാക്കുകളോടെ ആയിരുന്നു കുറിപ്പ്.