പ്രധാനമന്ത്രിയുടെ വസതിയില്‍ നാളെ ക്രിസ്മസ് വിരുന്ന്

പ്രധാനമന്ത്രിയുടെ വസതിയില്‍ നാളെ ക്രിസ്മസ് വിരുന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ നാളെ ക്രിസ്മസ് വിരുന്ന് ഒരുക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് സംഘടിപ്പിക്കുന്ന വിരുന്ന് ഉച്ചയ്ക്ക് 12.30 ന് നടക്കും.

മതമേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരും വിരുന്നില്‍ പങ്കെടുക്കും.

മണിപ്പൂര്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അകന്ന ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ബിജെപി സ്‌നേഹയാത്ര സംഘടിപ്പിക്കുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്.