റേഷന്‍ കടവഴി ഇനി കുറഞ്ഞ നിരക്കില്‍ കുടിവെള്ളവും

റേഷന്‍ കടവഴി ഇനി കുറഞ്ഞ നിരക്കില്‍ കുടിവെള്ളവും

സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതി ആരംഭിച്ചു. ഭക്ഷ്യവകുപ്പ് , ജലവിഭവ വകുപ്പുചേര്‍ന്ന് ആവിഷ്‌കരിച്ച സുജലം പദ്ധതിയിലൂടെയാണിത് പത്തു രൂപ നിരക്കില്‍ വെള്ളം എത്തിക്കുന്നത്.

സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍ഫ്ര സ്ട്രക്ടര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വാ യുടെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷന്‍ കടകള്‍ വഴി വില്‍പ്പന നടത്തുന്നത്. സുജലം പദ്ധതിയിലൂടെ സംസ്ഥാനത്ത് എല്ലാവര്‍ക്കും ഗുണ നിലവാരമുള്ള ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ലിറ്റര്‍ കുപ്പികുടിവെള്ളം 10 രൂപയ്ക്കു റേഷന്‍കടകളിലൂടെ വില്‍പ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. അര ലിറ്റര്‍, ഒരു ലിറ്റര്‍, 5 ലിറ്റര്‍ കുപ്പിവെള്ളം യഥാക്രമം 8 രൂപ, 10 രൂപ, 50 രൂപ വിലയ്ക്ക് റേഷന്‍കടകളിലൂടെ ലഭ്യമാക്കും.