'ഓപ്പറേഷന്‍ തൂഫാന്‍': സംസ്ഥാനത്തെ ലഹരി മാഫികളുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍ ഒന്ന് മുതല്‍ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തരവകുപ്പ്. 'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്' എന്ന പേരില്‍ സംസ്ഥാനവ്യാപകമായി അതിശക്തമായ ലഹരിവേട്ട ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരറുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, വില്‍ക്കുന്നവര്‍, ഉറവിടം കണ്ടെത്തല്‍, പ്രചരിപ്പിക്കുന്നവര്‍ എന്നിവരെല്ലാം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. പദ്ധതിക്കായി ഒരു പ്രത്യേക പ്രോജക്ട് തന്നെ തയാറാക്കിയിട്ടുണ്ട്. അന്തര്‍സംസ്ഥാന ലഹരി മാഫിയയെ തകര്‍ക്കാന്‍ കേരള ഡിജിപി മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായി ഏകോപിതമായി പ്രവര്‍ത്തിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു