അയോധ്യ ക്ഷേത്രക്കൊള്ള: ചമ്പത് റായ്ടെ രാജി സ്വീകരിച്ച് രാമക്ഷേത്ര ട്രസ്റ്റ്
ലഖ്നൗ: അയോധ്യ രാമക്ഷേത്ര തീർത്ഥ ട്രസ്റ്റിൽ നിന്ന് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായ് രാജിവച്ചു. ചമ്പത്ത് റായ്യുടെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും രാജി തിങ്കളാഴ്ച ട്രസ്റ്റ് സ്വീകരിച്ചു. രാമക്ഷേത്ര ട്രസ്റ്റിന്റെ ഇടക്കാല ജനറൽ സെക്രട്ടറിയായി കൃഷ്ണ മോഹന് അധിക ചുമതലകൾ നൽകിയതായി ട്രഷറർ ഗോവിന്ദ് ഗിരി അറിയിച്ചു.
സങ്കീർണ്ണമായ അവസ്ഥയാണ് നിലവിലെന്നും, ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ ജി. മിശ്രയും രാജിക്കത്തുകൾ സമർപ്പിച്ചുവെന്നും ട്രഷറർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അങ്ങേയറ്റം വേദനയുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമുണ്ട്, അത് ചെറുതാണോ വലുതാണോ എന്നത് രണ്ടാമത്തെ കാര്യമാണ്. ഇവിടെ ഇത്തരമൊരു അന്തരീക്ഷം ഉണ്ടാകാൻ അനുവദിച്ചു എന്ന വസ്തുതയിലാണ് ഞങ്ങൾക്ക് പ്രാഥമികമായി വിഷമമുള്ളത്. യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ട് അതിനെക്കുറിച്ച് ചിന്തിക്കുക എന്നത് നമ്മുടെ കടമയാണ്,"അദ്ദേഹം പറഞ്ഞു.