ബോട്സ്വാനയിലെ പച്ചിലക്കൂട്ടുകളിൽ കണ്ടറിഞ്ഞ ആയൂർ വേദമെന്ന അത്ഭുതം ; ലീലാമ്മ തൈപ്പറമ്പിൽ

ബോട്സ്വാനയിലെ പച്ചിലകളും മരങ്ങളുമെല്ലാം ഏറെ ഔഷധമൂല്യമുള്ളതാണ് . അത് പലപ്പോഴും ഞാൻ അനുഭവത്തിൽ നിന്ന് മനസിലാക്കി.എന്റെചെറിയൊരു അനുഭവം ഞാൻ പങ്കു വെക്കാം.
എന്റെ ഭർത്താവിന്റെ ഒരു യാത്രക്കിടെ വണ്ടി ഒരു കൊക്കയിലേക്കു മറിഞ്ഞു. കൈ ഡിസ്‌ലോക്കേറ്റ് ചെയ്‌ത് തൊലിയിൽ തൂങ്ങി കിടക്കുന്നതു പോലെയായി.
ഞാൻ തന്നെ, കൈ ഒരു കയർ കൊണ്ടു കെട്ടി വെച്ചു ഹോസ്പിറ്റലിൽ പോയി.അവിടെ ബാന്റെജ് ചെയ്തു. ഡോക്ടർ പറഞ്ഞു ഇങ്ങനെ മൂന്നു മാസം കാത്തിരിക്കണം..ഞങ്ങൾ വളരെ വിഷമത്തിലായി.
അങ്ങനെയിരിക്കെ ഞങ്ങളുടെ വീട്ടിൽ ജോലി ചെയ്യുന്ന"കിബിടിസോ യെന്ന ബോട്സ്വാന പെൺകുട്ടി ഞങ്ങളോട് പറഞ്ഞു. ഇവിടെ Maun എന്നു പറയുന്ന സ്ഥലത്ത് ഒരു ആയുർവേദ ഡോക്ടർ ഉണ്ട് അവിടെ കാണിച്ചാൽ വേഗത്തിൽ ശരിയാകുമെന്ന് .
അന്നൊന്നും എനിക്കു ആയൂർ വേദം അറിയില്ല. അതിൽ വിശ്വാസവുമില്ല.. എന്നാലും എന്തും വരട്ടെ യെന്നു കരുതി ഞങ്ങൾ അവിടേക്ക് പോയി, അവിടെ ചെന്നപ്പോൾ വയസേറെയുള്ള ഒരു വൈദ്യരപ്പച്ചൻ ഒരു കുടിലിൽ ഇരിക്കുന്നു. കുടിലിന് ചുറ്റും വിശേഷപ്പെട്ട ഒരുപാടു കാട്ടു മരങ്ങൾ കിടക്കുന്നുണ്ട് . കുറച്ചു സമയം ഞങ്ങൾ കാത്തു നിന്നു.. അപ്പോൾ ആ വൈദ്യരപ്പച്ചൻ ഞങ്ങളോട് മിണ്ടുന്നില്ല. ഞാൻ വല്ലാതെ അസ്വസ്ഥയായി.
കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്തു അടുപ്പു വെച്ചു ചില പ്രത്യേക തടികളും ഇലകളും ഇട്ടു തിളപ്പിക്കുന്നു. വലിയ ത്രീ ലെഗ് പോട്ടിൽ ആണ് തിളപ്പിക്കുന്നത്.
തിളച്ചു കഴിഞ്ഞപ്പോൾ ആ വൈദ്യർ ഒരു ഓയിൽ കൈയുടെ കുഴയിൽ പുരട്ടി അതു കഴിഞ്ഞു ആഫ്രിക്കൻ chewincom എന്ന ഒരു കറ പുരട്ടി clockwise ആന്റി ക്ലോക്ക് വൈസ് ആയി തിരുമ്മി, എന്നിട്ടുതിളച്ചു വരുന്ന ആ വെള്ളത്തിൽ കൈ മുക്കാൻ പറഞ്ഞു. ഹസ്ബൻഡ് പേടിച്ചു പോയി, കൈ മുക്കിയില്ലെങ്കിൽ വൈദ്യർ ദേഷ്യപ്പെടും ,പേടിച്ചു പേടിച്ച് തിളച്ച മരുന്നു വെള്ളത്തിൽ കൈമുക്കി. അല്പം പോലും പൊള്ളിയില്ലയെന്നു പറഞ്ഞാൽ എന്റെ വായനക്കാർ വിശ്വസിക്കില്ല....വൈദ്യർപറഞ്ഞു ഒരു മരത്തിന്റെ ശിഖരത്തിൽ കൈപിടിച്ചു തൂങ്ങാൻ. അദ്ദേഹം അങ്ങനെ ചെയ്തു. വളരെ അത്ഭുതം, ആയൂർ വേദത്തിന്റ അത്ഭുതം ഞാൻ കണ്ടറിഞ്ഞു
*********** *********** ************* *********** ********** ************ ***********
ആധുനിക ലോകം ഉറ്റുനോക്കുന്നത് ആഫ്രിക്കൻ വൈൽഡ് ചെടികളെ ആണ്.
80% ആഫ്രിക്കൻ സമൂഹങ്ങളും പരമ്പരാഗത വൈദ്യശാസ്ത്രത്തെ ഉപയോഗിക്കുന്നു.
ഉൾകാട്ടിലെ ചില വിശിഷ്ട മരുന്നുകൾ കൊക്കോപിറ്റിൽ വളർത്തുന്നു
ഒരുമയോടെ , മത്സരമില്ലാതെ കൈകോർക്കുന്ന മെഡിക്കൽ രംഗമാണ് ബോട്സ്വാനയിലുള്ളത് .
സിൻഹുവാ (വിശ്വസിച്ചാലും ഇല്ലങ്കിലും )ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം,ആയൂർ വേദവും പരമ്പരാഗതവുമായ പച്ചമരുന്നുകൾ അംഗീകരിക്കുന്നതിനു ആധുനിക വൈദ്യശാസ്ത്രം വളരെ ശ്രമിക്കുന്നു..
മൊറൊക്കോ എന്ന കാട്ടു ചെടി, ഉദരസംബന്ധമായ അസുഖത്തിന് ഉത്തമം
രണ്ടും കൂടി യോജിപ്പിച്ചാൽ പ്രയോജനം ലഭിക്കുമെന്നു ഇവർക്കു ശുഭാപ്‌തിവിശ്വാസമാണ്.
മനുഷ്യനും കന്നുകാലിക്കും മരുന്നുകളായി ബോട്സ്വാന പ്ലാന്റ് ഉപയോഗിക്കുന്നു .
ഇവിടുത്തെ കാട്ടു പഴങ്ങൾക്കും വലിയ ഡിമാൻഡാണ് .
ലീലാമ്മ തൈപ്പറമ്പിൽ , ബോട്സ്വാന