ബോട്സ്വാനയുടെ ആകാശത്തൊരു മാലാഖ: ലീലാമ്മ തോമസ് തൈപ്പറമ്പിൽ

ബോട്സ്വാനയിൽ കൊറോണ ഭീതി അധികമില്ല...ആഫ്രിക്കൻ രാജ്യങ്ങളെ പറ്റി കേൾക്കുമ്പോൾ ബോട്സ്വാന വലിയ കുഴപ്പമുള്ള രാജ്യമാണന്നു കരുതും. എന്നാൽ ബോട്സ്വാന ആഫ്രിക്കയ്ക്കു മാതൃകയാണ്. ബോട്സ്വാനയിൽ രാഷ്ട്രീയ കലാപങ്ങളില്ല.
സൗത്ത്ആഫ്രിക്ക അങ്ങനെ അല്ല. അവിടെ ആഗോളതാപനം കാലാവസ്ഥ വ്യതിയാനം തുടങ്ങിയ കാരണങ്ങളാൽ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങൾ എല്ലാസമൂഹങ്ങളിലും അസ്വാരസ്യങ്ങൾ ഉണ്ടാക്കും. ആഗോളതാപനത്തിനു കാരണമാകുന്ന അന്തരീക്ഷത്തിലെ 70% വാതകങ്ങളുടെയും സൃഷ്ടികൾ വികസിത രാജ്യങ്ങളാണ്. ആഗോള താപനംകുറയ്ക്കാൻ വികസിത രാജ്യങ്ങൾക്കു ചരിത്രപരമായ ഉത്തരവാദിത്വം ഉണ്ട്. സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുമെന്നു പറയുന്നതുപോലെ ആഫ്രിക്കൻ രാജ്യങ്ങളുടെ അധികാരികൾ ഇത്തരം കാര്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ തക്കസമയത്തു അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്നില്ല .
എന്നാൽ ബോട്സ്വാനക്കാർക്ക് ദൈവാനുഗ്രഹവുമുണ്ട്. അതിനു തെളിവായി പല അനുഭവങ്ങൾ ഉണ്ട് . ക്രിസ്ത്യാനിറ്റിയാണ് ഇവിടുത്തെ മതം, വലിയ ദൈവഭക്തിയുള്ളവരാണ് ഇന്നാട്ടുകാർ.
കൊറോണ ഭീതിയിൽ ലോകരാജ്യങ്ങൾ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം ഉച്ചതിരിഞ്ഞ് ബോട്സ്വാനയിൽ ആകാശത്ത് ഒരു പ്രകാശം വന്നു, 15 മിനിറ്റിനു ശേഷം ശോഭയുള്ളതും മനോഹരവുമായ ഒരു മാലാഖ ഉണ്ടായിരുന്നു, അത് ശോഭയുള്ള ചിറകുകൾ നീട്ടി, 45 മിനിറ്റിനു ശേഷം ആകാശത്ത് നിന്ന് വളരെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു . ജനങ്ങൾ ഭയപ്പെട്ടു. ആളുകൾക്ക് വാഹനമോടിക്കാൻ കഴിയാത്തത്ര തിളക്കമുള്ളതായിരുന്നു ആ പ്രകാശം. എല്ലാവരും അത്ഭുതപ്പെട്ടു, എന്തോ അശരീരി ശബ്ദം കേട്ടു പിന്നാലെ മാലാഖ അപ്രത്യക്ഷനായി. ശോഭയുള്ള വെളിച്ചം ഇല്ലാതായി. ഇതാ എയ്ഞ്ചലിന്റെ ചിത്രം, കവർ ഫോട്ടോയിൽ കാണാം. ശോഭയുള്ള ചിറകുകൾ.
ബോട്സ്വാനആകാശത്തു പലപ്പോഴും വ്യത്യസ്തമായ വലിയ പ്രകാശമുള്ള ഒറ്റനക്ഷത്രം കാണാം..സൂര്യനെക്കാൾ പതിനായിരം മടങ്ങു വലിപ്പമുള്ള ജൂപിറ്ററാണിതെന്ന് അസ്‌ട്രോളജിസ്റ്റ്സ് പറയുന്നു. അപൂർവമായി മാത്രം കാണുന്ന ജൂപിറ്റർ. ചില കാലങ്ങളിൽ ഇവിടെ ആകാശകാഴ്ച്ച ഒന്നു കാണേണ്ടത് തന്നെ. നക്ഷത്രകൂട്ടങ്ങൾ ചിരി തൂകി നിന്ന് ഏറ്റവും അവാച്യമായ അനുഭൂതി പകരുന്ന രാത്രികൾ ആകാശത്തു കാണാം. അതിലും രസകരമായ കാഴ്ച്ച മരചില്ലകളിൽ നക്ഷത്രവെളിച്ചം വെളുത്ത ചില്ലു കഷ്ണം പോലെ പ്രതിബിംബി ച്ചു നിൽക്കുന്നത്.
കല്ലുകൾ പൂക്കുന്നു
പാറകെട്ടുകളിലും കാട്ടു പന്നികൾ ഏറെയുള്ള ഇടങ്ങളിലും വളരുന്ന സസ്യമാണ് ലിതോപ്സ് (Lithops) കല്ലുകൾ.
കളിമണ്ണിൽ ഇവ കൂടുതൽ വളരുന്നു. ഐസോവുകളുടെ ജനുസ്സാണ് ലിതോപ്സ്. പലനിറത്തിലും, വലുപ്പത്തിലും കിട്ടും. ചൂടുതടയാൻ വളരെ നല്ലത്. ഇവർ വീടിനകത്തു 10 കല്ലുകൾ വെക്കുന്നു. ചെറിയ ലിതോപ്സ് മനോഹരം .
ജീവനുള്ള കല്ലിന്റെ മുകളിലെ ഭാഗം ഒരു നക്ഷത്രം പോലെയുള്ള അലങ്കാര ആഭരണമാണ്. വലിയ പൂങ്കുലകൾ അതിലോലവും മനോഹരവും സൗരഭ്യമുള്ളതുമാണ് . വെള്ള അല്ലങ്കിൽ മഞ്ഞ ദളമുണ്ട്.
ലിതോപ് കല്ലുകൾ പൂത്തപ്പോൾ
ചിലതു മഞ്ഞ, പൂക്കൾക്ക് മണം കുറവ്. പച്ചനിറത്തിലെ കല്ല് കണ്ടാൽ ഡിവോ ഴ്സ് ചെയ്യുമെന്ന് ഇവർ പറയുന്നു. ഐശ്വര്യത്തിനു വേണ്ടിയും ചിലർ വീടുകളിൽ കല്ല് ചെടി വെക്കുന്നു.
കൂൺ (Mushroom)
ഗുച്ച എന്ന കാട്ടുകുമിളുകൾ ഇവിടെ ധാരാളം ഉണ്ട്. കാട്ടു പ്രദേശങ്ങളിൽ ഇവ സ്വയം വളർന്നു വരുന്നു. ദ്രവിച്ച മരത്തടിയിലും വീണു കിടക്കുന്ന കരീലയിലും ഈ കൂൺ വളരുന്നു. ഈ വർഷം മുളച്ചാൽ അടുത്ത വർഷം മുളയ്ക്കത്തില്ല. എവിടെയൊക്കെ കാണുമെന്നു പ്രവചിക്കാൻ പറ്റില്ല, കൂൺ ഉണ്ടാകുന്നിടത്തു ഇടിമിന്നലും കാട്ടു തീയുമുണ്ടാകുമെന്നു വിശ്വസിക്കുന്നു.
Mushroom, ബിസിനസ്സ് ആവശ്യത്തിനായി കൃഷിചെയ്യുന്നുണ്ട് ..പ്രസിദ്ധിയാർജിച്ച കൂൺ ജനുസാണ് ഗാനോഡർമ്മ. ഇതിൽ നിന്നു ഔഷധം ഉണ്ടാക്കുന്നു . ചൈനക്കാർ ആണ് ഇവിടെ ഇതുവിൽക്കുന്നത്. ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യും. അൽഷിമേഴ്‌സ്, fatigue, ക്യാൻസർ ഇതിനൊക്കെ ഉത്തമം. ഗാനോഡെർമ്മനിന്ന് നിരവധി പ്രോഡക്റ്റ് ഉണ്ടാക്കുന്നുണ്ട്. ചൈനക്കാർ ഇതൊരുപാടുപയോഗിക്കുന്നു. അവർ കുമിളു കൊണ്ടുള്ള ഡിഷസ് ഉണ്ടാക്കും. പ്രത്യേകരുചിയും മണവും ആണ്..വൈൽഡ് മഷ്‌റൂം വളരെ നല്ലതാണ്. എന്നാൽ കിട്ടാൻ പ്രയാസം..
ഇതു ബുഷ്മാൻ (കാട്ടു മനുഷ്യർ)കണ്ടാൽ അവിടെ വെച്ചു തന്നെ കല്ലു കൂട്ടി തീ കത്തിച്ചു അടുപ്പിൽ ഇട്ടു ചുടുകയില്ല, ഒന്നു വാട്ടി അപ്പോൾ തന്നെ തിന്നും. കാരണം ചൈനീസ് കണ്ടാൽ അവർ അടിച്ചു മാറ്റി കൊണ്ടുപോകും.
കുമിളു കൊണ്ടു ചികിത്സ നടത്തി ഒരുപാടു പേർ ആരോഗ്യമുള്ളവരായി. കുഞ്ഞുങ്ങൾക്കു രാവിലെ മഷ്‌റൂം സൂപ്പ് കൊടുക്കുന്നതു കണ്ടിട്ടുണ്ട്. ഗോയിറ്റർ വരാതിരിക്കാൻ മഷ്‌റൂം തേൻ ചേർത്തു കഴിക്കും. കാട്ടിൽ നിന്നും കിട്ടുന്ന മഷ്‌റൂം ആണ് കൂടുതൽ ഹെൽത്തി.
Mushroom)ഉണങ്ങി പൊടിച്ചു പാക്കറ്റിൽ ആക്കി വിൽക്കുന്നു...കുഞ്ഞുങ്ങൾക്ക് സ്കിൻ പ്രോബ്ലം ഉണ്ടായാൽ മഷ്‌റൂം തൈരിൽ കുഴച്ചു പുരട്ടും. തടികുമിൾ ആണ് ഹെൽത്തി. തടികുമിൾ കടി കൊള്ളാൻ പാടാണ്.എന്തായാലും കുമിൾ ഒരു കുടിൽ വ്യവസായമാക്കി മാറ്റാൻ കാരണം ചൈനക്കാരാണ് .
ലീലാമ്മ തോമസ് തൈപ്പറമ്പിൽ