കാറ്റില്‍ ആടിയുലഞ്ഞ് ബോയിങ് 777ന്‍റെ ലാൻഡിങ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

കാറ്റില്‍ ആടിയുലഞ്ഞ് ബോയിങ് 777ന്‍റെ ലാൻഡിങ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ണ്ടൻ: ഗെറിറ്റ് കൊടുങ്കാറ്റിനെ തുടര്‍ന്ന് ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്.

ഇത് വിമാന സര്‍വീസുകളെയും ട്രെയിൻ ഗതാഗതത്തെയുമെല്ലാം ബാധിച്ചിരിക്കുകയാണ്. ഇതിനിടയില്‍ മോശം കാലാവസ്ഥയില്‍ ലണ്ടനിലെ വിമാനത്താവളത്തില്‍ വിമാനം നിലത്തിറക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

https://twitter.com/i/status/1740058847929098420

ബോയിങ് 777 വിമാനം ഇറങ്ങുന്ന ദൃശ്യങ്ങളാണ് വൈറലായത്. കനത്ത കാറ്റില്‍ ആടിയുലഞ്ഞായിരുന്നു ലാൻഡിങ്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലാണ് പേടിപ്പെടുത്തുന്ന ലാൻഡിങ് നടത്തിയത്.

കനത്ത കാറ്റില്‍ വിമാനത്തിന്‍റെ ചിറക് റണ്‍വേയില്‍ നിലത്തേക്ക് ചെരിയുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, മറ്റു പ്രശ്നങ്ങളില്ലാത്ത ലാൻഡ് ചെയ്യിപ്പിക്കാൻ പൈലറ്റിന് സാധിച്ചു. പത്ത് സെക്കൻഡോളം നീണ്ടതായിരുന്നു കാറ്റില്‍ ആടിയുലഞ്ഞുള്ള ലാൻഡിങ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്