പാകിസ്ഥാനില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് പൂര്‍ണ നിരാേധനം

പാകിസ്ഥാനില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് പൂര്‍ണ നിരാേധനം

സ്ലാമാബാദ്: പുതുവത്സരാഘോഷങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി പാകിസ്ഥാൻ. രാജ്യത്ത് ഒരുതരത്തിലുള്ള ആഘോഷവും പാടില്ലെന്നാണ് കാവല്‍ പ്രധാനമന്ത്രി അൻവാറുല്‍ ഹഖ് കാക്കറിന്റെ കര്‍ശന നിര്‍ദ്ദേശം.

പാലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

"പാലസ്തീനിലെ അതീവ ഗൗരവമായ സാഹചര്യം മനസില്‍ വച്ചും പാലസ്തീനിയൻ സഹോദരീസഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും, പുതുവര്‍ഷത്തില്‍ ഏതെങ്കിലും തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ കര്‍ശനമായ നിരോധനം ഉണ്ടായിരിക്കും'-അൻവാറുല്‍ ഹഖ് പറഞ്ഞു