രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായയാത്രയുടെ തുടക്കവേദി മാറ്റി

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായയാത്രയുടെ തുടക്കവേദി മാറ്റി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായയാത്ര മണിപ്പൂരിലെ തൗബാല്‍ ഖോങ്ജോം മേഖലയിലുള്ള സ്വകാര്യ മൈതാനത്തുനിന്ന് തുടങ്ങും.

തലസ്ഥാനമായ ഇംഫാലിലെ ഹപ്ത കാങ്ജീബങ് ഗ്രൗണ്ടില്‍നിന്ന് തുടങ്ങാൻ നിയന്ത്രണങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതിക്ക് വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ആയിരത്തില്‍ താഴെ പേര്‍ക്കു മാത്രം പങ്കെടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിബന്ധന. 14ന് പാര്‍ട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ യാത്രക്ക് പച്ചക്കൊടി വീശും. സഹിക്കേണ്ടതില്ല, ഭയക്കേണ്ടതില്ല എന്ന മുദ്രാവാക്യം ജോഡോ യാത്രയില്‍ മുന്നോട്ടുവെക്കും.

യാത്ര തുടങ്ങുന്നതിനു മുന്നോടിയായി രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ പൗരസമൂഹപ്രതിനിധികളുമായി ചര്‍ച്ച നടത്തി.