ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മഹാമണ്ഡല പൂജ ഡിസംബർ 25ന് നടത്തപ്പെട്ടു

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മഹാമണ്ഡല പൂജ ഡിസംബർ 25ന് നടത്തപ്പെട്ടു

ഗോപാല പിള്ള 


മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ 41 ദിവസത്തെ പ്രത്യേക അയ്യപ്പ പൂജകൾക്കും
ഭജനകൾക്കും ശേഷം മഹാ മണ്ഡലപൂജ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ
ശ്രീധർമശാസ്താ സന്നിധിയിൽ ഡിസംബർ 25 തിങ്കളാഴ്ച്ച നടത്തപെട്ടു.


അതിരാവിലെ 5:30-ന് ആരംഭിച്ചു ഗണപതി ഹോമത്തോടെ പൂജാദി കർമങ്ങൾക്ക്
തുടക്കം കുറി ച്ചു. വൃതാനുഷ്ഠാനങ്ങോളോടെ മുദ്ര മാല അണിഞ്ഞ നൂറോളം
അയ്യപ്പന്മാരും, മാളികപ്പുറങ്ങളും അന്നേ ദിവസം ഇരുമുടികെട്ടുകൾ നിറച്ചു.
ഗുരുസ്വാമിമാരായ ഗോപാല പിള്ള, വിപിൻ പിള്ള ഇരുമുടികെട്ടുകൾ
നിറയ്ക്കാനും, കെട്ടുമുറുക്കിനും നേതൃത്വം നൽകി. പുലർച്ചെ മുതൽ ശരണം
വിളികളാൽ മുഖരിതമായ ക്ഷേത്രത്തിലെ സ്പിരിച്ചൽ ഹാളിൽ, ഇരുമുടി
കെട്ടുനിറയിൽ പങ്കെടുക്കുവാൻ ആയിരത്തോളം ഭക്ത ജനങ്ങൾ
എത്തിച്ചേർന്നിരുന്നു. ഇരുമുടി കെട്ടുമുറുക്കി അയ്യപ്പസ്വാമി
സന്നിധാനത്തിലേക്കുള്ള അയ്യപ്പന്മാരുടെ യാത്ര ഭക്തജനങ്ങൾ ശരണം വിളിയോടെ
ആനയിച്ചു.

മനസ്സിന് കുളിർമയേകുന്ന ഒരു സാക്ഷാത്കാരമായി ആ തീർത്ഥയാത്ര
ഭക്ത ജനങ്ങളിൽ തികച്ചും ശബരിമലക്ക് പോകുന്ന പ്രതീതി ഉളവാക്കി.
ക്ഷേത്രത്തിനുള്ളിലെ കലശ പൂജകളും, അഭിഷേകങ്ങളും,
വിഗ്രഹഅലങ്കാരങ്ങളും, ക്ഷേത്ര പൂജാരികളായ, വാസുദേവൻ തിരുമേനിയും,
പരമേശ്വരൻ തിരുമേനിയും നിർവഹിച്ചു.

അമ്പലത്തിൻ്റെ രണ്ടാം ഘട്ട
നിർമാണത്തിത്തിൻ്റെ ഭാഗമായി ബലിക്കൽ പുരയുടെയും, അയ്യപ്പൻ്റെ
പതിനെട്ട്‌ പടികളുടെയും കൺസ്ട്രക്ഷൻ ഉടനെ ആരംഭിക്കുമെന്ന് ഡാളസ്സിലെ ശ്രീ
ഗഗുരുവായൂരപ്പൻ ക്ഷേത്രത്തിൻ്റെ ചെയർമാൻ ശ്രീ രാമചന്ദ്രൻ നായരും,
പ്രസിഡണ്ട് ശ്രീ കേശവൻ നായരും സംയുക്തമായി അറിയിച്ചു.