പ്രഭാ വര്‍മയ്ക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം

പ്രഭാ വര്‍മയ്ക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം

ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാ വർമയ്ക്ക്. 'രൗദ്ര സാത്വികം' എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം.

15 ലക്ഷം രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

12 വർഷത്തിന് ശേഷമാണ് മലയാള സാഹിത്യരംഗത്തുള്ള ഒരാള്‍ ഈ പുരസ്കാരത്തിന് അർഹനാകുന്നത്. കെ.കെ. ബിർല ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്കാരമാണ്.