പോക്കറ്റില്‍ എംഡിഎംഎ; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുടുങ്ങി

പോക്കറ്റില്‍ എംഡിഎംഎ;  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുടുങ്ങി
യനാട്: വൈത്തിരിയില്‍ ലഹരിമരുന്നായ എംഡിഎംഎയുമായി സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിടിയില്‍. പുല്‍പ്പള്ളിയിലെ സ്വകാര്യസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജാണ് പിടിയിലായത്.
26 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

വാഹനവും വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയ്ക്കിടെ ഇയാള്‍ പരിഭ്രമിച്ചു. പിന്നാലെ നടത്തിയ ദേഹ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.