എം.എൽ.എ.മാർക്ക് ബസ്സിൽ യാത്രാസൗജന്യം മാത്രമേയുണ്ടായിരുന്നുള്ളൂ: എ.കെ. ആൻ്റണി

എം.എൽ.എ.മാർക്ക് ബസ്സിൽ യാത്രാസൗജന്യം  മാത്രമേയുണ്ടായിരുന്നുള്ളൂ:  എ.കെ. ആൻ്റണി

ദ്യകാലങ്ങളിൽ എം എൽ എമാർക്ക് ഇന്നുള്ള ആനുകൂല്യ

ങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മുൻമുഖ്യമന്ത്രി എ കെ. ആൻ്റണി

പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയും വാമനപുരം നിയമസഭാമണ്ഡലത്തിലെ

ആദ്യ എം എൽ എ യുമായ എം.കുഞ്ഞുകൃഷ്ണപിള്ളയുടെ ജീവചരി

ത്രം "തണൽവഴികളിലെ ഓർമ്മപ്പൂക്കൾ "മകൾ പ്രിയദർശിനി രചിച്ചത്

പ്രകാശനം ചെയ്ത് ഇന്ദിരാ ഭവനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കുഞ്ഞുകൃഷ്ണപിള്ളയോടൊപ്പം നിയമസഭയിലിരുന്നതും ഒന്നിച്ച് എം.എൽ.എ ഹോസ്റ്റലിൽ കഴിഞ്ഞതും

എം.എൽ.എ. ബസ്സിൽ യാത്രചെയ്തതും അദ്ദേഹം അനുസ്മരിച്ചു.എംഎൽ. എ. മാർക്ക്

ആനുകൂല്യങ്ങൾതീരെ ഇല്ലാതിരുന്ന ആ കാലത്ത്ആകെ കിട്ടിയിരുന്നത് കെ.എസ്.ആർ.ടി.സി.ബസ്സിൽ സൗജന്യയാ

ത്രയ്ക്കുള്ള പാസ് മാത്രമായിരുന്നു. അതും സൂപ്പർ ഫാസ്റ്റിൽ അനുവദി

ച്ചിരുന്നില്ല. പിന്നിട്അത് അനുവദിച്ചു നല്കുകയായിരുന്നു. എം .എൽ.എ. ഹോസ്റ്റലിൽ

 ഭരണ പ്രതിപക്ഷ ഭേദമെന്യേ എം.എൽ.എ. മാർ തമ്മിൽ സഹകരണവും സൗഹൃദ

വുമുണ്ടായിരുന്നു.നിയമസഭയിലേക്ക് എല്ലാവരും ഒന്നിച്ച് എം.എൽ എ  ബസ്സിൽ  കയറിയാണ് പൊയ്ക്കൊ

ണ്ടിരുന്നത്.

 

ഏറെ ത്യാഗങ്ങൾ അനുഭവിച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത്

ജയിൽവാസം അനുഭവിച്ച് ആനുകൂല്യങ്ങളില്ലാതെ ജനനന്മക്കായി പ്രവർ

ത്തിച്ച കുഞ്ഞുകൃഷ്ണപിള്ള സംശുദ്ധ രാഷ്ട്രീയത്തിനും പൊതുപ്രവർത്ത

നത്തിനും മാതൃകയാണെന്നുംഎ.കെ. ആൻ്റണി എടുത്തുപറഞ്ഞു.


എം. കുഞ്ഞുകൃഷ്ണപിള്ളയുടെ ജീവചരിത്രം പുസ്തകമായി രചിച്ച മകൾ

പ്രിയദർശിനിയെ അദ്ദേഹം അഭിനന്ദിച്ചു.അച്ഛനമ്മമാരെ വൃദ്ധസദനത്തിൽ തള്ളുന്നവരുടെ എണ്ണം

 വർദ്ധിച്ചു വരുന്ന ഈ കാലത്ത് 94 വയസ്സുവരെ അച്ഛനെ ശുശ്രൂഷിച്ച പ്രിയദർശിനി

 എല്ലാ മക്കൾക്കും മരുമക്കൾക്കും മാതൃകയാണെന്നും എ.കെ.ആൻ്റണി ചൂണ്ടിക്കാട്ടി.

 

പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച പീതാംബരക്കുറുപ്പ് കുഞ്ഞുകൃഷ്ണ

പിള്ളയോടൊപ്പം പ്രവർത്തിച്ച കാലത്തെ രസകരമായ അനുഭവ

ങ്ങൾ പങ്കുവെച്ചു.നിർഭയനായ രാഷ്ട്രീയപ്രവർത്തകനായിരുന്നു

കുഞ്ഞുകൃഷ്ണപിള്ളയെന്ന് അദ്ദഹം പറഞ്ഞു.

തുടർന്ന് സംസാരിച്ച വർക്കല കഹാർ കുഞ്ഞുകൃഷ്ണപിള്ളയുടെ നർമ്മബോധത്തിൽ ഊന്നിയാണ് സംസാ

രിച്ചത്. ഒരിക്കൽ മന്ത്രിയെക്കാണാനെത്തിയ കുഞ്ഞുകൃഷ്ണപിള്ളയോട് 

ഇംഗ്ലീഷിൽ മന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ "അറിയുന്നത് പറഞ്ഞാൽ മതി" എന്ന് കുഞ്ഞുകൃ

ഷ്ണപിള്ള വിലക്കിയത് കഹാർ അവതരിപ്പിച്ചപ്പോൾ സദസ്സിൽ ചിരി ഉയർന്നു. 

 

ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കെ. സുദർശനൻ പുസ്തകത്തിൻ്റെ

വായനക്ഷമതയെയാണ് ആദ്യം പരാമർശിച്ചത്. പുസ്തകത്തിൽ ഉപയോ

ഗിച്ചിരിക്കുന്ന ഭാഷയുടെ മനോഹാരിതയെക്കുറിച്ചാണ് അദ്ദേഹം കൂടുതലും

സംസാരിച്ചത്.തെരഞ്ഞെടുപ്പുവിജയത്തിന് ശേഷം ദിവസവും സ്വീകരണ

ങ്ങൾ ഏറ്റുവാങ്ങി തിരിച്ചുവരുമ്പോൾ അച്ഛന് പൂക്കളുടെ സുഗന്ധം ആയിരുന്നു എന്ന

 എഴുത്തുകാരിയുടെ വിവരണത്തിൻ്റെ ചാരുത അദ്ദേഹം ശ്രദ്ധയി

ൽപ്പെടുത്തി..തുടർന്ന് ചെറിയാൻ ഫിലിപ്പ്,അഡ്വ.അനിൽകുമാർ ആനാട്

ജയൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രന്ഥകാരിയായ പ്രിയദർശിനിയെ എ.കെ.ആൻ്റണി

പൂച്ചെണ്ട് നല്കി ആദരിച്ചു. മികച്ച നിലവാരത്തിൽ പുസ്തകം.പ്രസിദ്ധീകരിച്ചതിന്

പ്രസാധകനായ ഡോ.ജേക്കബ് സാംസന് എ.കെ. ആൻ്റണി പ്രത്യേക

സമ്മാനവും നല്കി. ചടങ്ങിൽ ഡി.സി.സി. പ്രസിഡൻ്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.