ഇന്തോനേഷ്യയിൽ വൻ അഗ്നിപർവതസ്ഫോടനം; ബാലിയിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലിയിൽ വൻ അഗ്നിപർവ്വത സ്ഫോടനം. നിരവധി വിമാന സർവീസുകൾ റദ്ദാക്കി. മൗണ്ട് ലെവോതോബി ലാകീ ലാകീ എന്ന അഗ്നിപർവ്വതം ആണ് പൊട്ടിത്തെറിച്ചത്. ബാലി വിമാനത്താവളത്തിന് സമീപമാണ് ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.
അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് 10,000 മീറ്ററിലധികം ഉയരത്തിൽ ചാരം വ്യാപിച്ചതിനെ തുടർന്നാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. ബാലിയിലെ എൻഗുര റായ് വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു.
സുരക്ഷാ നടപടികളുടെ ഭാഗമായാണ് വിവിധ എയർലൈനുകൾ സർവീസ് നിർത്തിവച്ചത്. ഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രാമധ്യേ തിരിച്ച് വരാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു