ദേശീയപാതകളില്‍ ഇനി ടോളിന് പകരം വാര്‍ഷിക പാസ്

ന്യൂഡല്‍ഹി: ദേശീയപാതകളില്‍ ടോളിന്പകരം വാര്‍ഷിക പാസ് നടപ്പാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസാണ് സര്‍ക്കാര്‍ അവതരിപ്പിക്കുകയൈന്നും ഗഡ്കരി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഓഗസ്റ്റ് 15 മുതല്‍ പുറത്തിറക്കുന്ന ഈ പാസ് വാണിജ്യ വാഹനങ്ങള്‍ക്ക് ബാധകമല്ല. സ്വകാര്യ വാഹനങ്ങളിലാണ് ഇത് നടപ്പാക്കുക. വാള്‍ഷിക പാസ് എടുത്ത തീയതി മുതല്‍ ഒരു വര്‍ഷം വരെ, അല്ലെങ്കില്‍ 200 യാത്രകള്‍ വരെ പാസ ഉപയോഗിക്കാം. ഇതില്‍ ആദ്യം വരുന്നതാണ് പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു.