സാങ്കേതിക തകരാർ ; ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം ബംഗളൂരുവിൽ തിരിച്ചിറക്കി

Sep 6, 2026 - 12:55
 0  2
സാങ്കേതിക തകരാർ ; ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം ബംഗളൂരുവിൽ തിരിച്ചിറക്കി

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരുവിൽ നിന്നും ലണ്ടനിലേക്ക് യാത്ര തിരിച്ച വെർജിൻ അറ്റ്ലാന്റിക് എയർലൈൻസിന്റെ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാറിനെ തുടർന്ന് സുരക്ഷിതമായി തിരിച്ചിറക്കിയത്.

വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ സാങ്കേതിക പ്രശ്നം കണ്ടെത്തയതിനെ തുടർന്ന് യാത്രാസുരക്ഷ മുൻനിർത്തി അരമണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.