ചികിത്സയില്‍ കഴിയുന്ന വി എസിനെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

Jun 25, 2025 - 20:08
 0  5
ചികിത്സയില്‍ കഴിയുന്ന വി എസിനെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

തിരുവനന്തപുരം ; ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. വി എസിന്റെ ചികിത്സ സംബന്ധിച്ച് ഡോക്ടര്‍മാരുമായി വീണാ ജോര്‍ജ് ആശയവിനിമയം നടത്തുകയും ബന്ധുക്കളെ കാണുകയും ചെയ്തു. വി എസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് വി എസിനെ പട്ടം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലാണ് അദ്ദേഹം.