യുഎസ് ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾ ഗുരുതരമായി തകർന്നെന്ന് ഇറാൻ

യുഎസ് ആക്രമണത്തിൽ തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് "ഗുരുതരമായ കേടുപാടുകൾ" സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് ടെഹ്‌റാൻ. ആണവകേന്ദ്രങ്ങള്‍ക്ക് കേടുപാടുകളുണ്ടായതിൽ ടെഹ്‌റാൻ വാഷിംഗ്ടണിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. യുഎസ് ആക്രമണത്തിൽ ആണവകേന്ദ്രങ്ങള്‍ക്ക് ഗുരുതരമായ തകരാർ സംഭവിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ ഇറാൻ പറഞ്ഞിരുന്നത് .
ജൂൺ 21 ന്, 12 ദിവസത്തെ സംഘർഷത്തിൽ ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്ക ഇസ്രായേലിനൊപ്പം ചേർന്ന് ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണത്തിൽ കാര്യമായ നാശനഷ്ടമുണ്ടായതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബാഗെയ് പറഞ്ഞു.