12 ജീവനക്കാരുമായി തുര്‍ക്കിയ കപ്പല്‍ കരിങ്കടലില്‍ മുങ്ങി

12 ജീവനക്കാരുമായി തുര്‍ക്കിയ കപ്പല്‍ കരിങ്കടലില്‍ മുങ്ങി

സ്റ്റംബുള്‍: 12 ജീവനക്കാരുമായി തുര്‍ക്കിയ കാര്‍ഗോ കപ്പല്‍ കരിങ്കടലില്‍ മുങ്ങി. കാഫ്കാമെറ്റ്ലര്‍ എന്ന കപ്പലാണ് ഞായറാഴ്ച തുര്‍ക്കിയ തീരത്തിനരികെ മുങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.

കാറ്റിനെ തുടര്‍ന്ന് കപ്പല്‍ പുലിമുട്ടിലിടിച്ച്‌ മുങ്ങുകയായിരുന്നു.

ഞായറാഴ്ച മേഖലയിലാകെ ശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. 12 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ കണ്ടെത്താനായിട്ടില്ല.

രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ സ്ഥലത്ത് തയാറായി നില്‍ക്കുകയാണെന്നും കാലാവസ്ഥ അനുകൂലമായാല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നും തുര്‍ക്കിയ ആഭ്യന്തര മന്ത്രി അലി യെര്‍ലിക്കായ പറഞ്ഞു.