ഇസ്രയേലിന്റെ ആക്രമണത്തിന് ഉടന്‍ മറുപടിയില്ല : ഇറാന്‍

ഇസ്രയേലിന്റെ ആക്രമണത്തിന് ഉടന്‍ മറുപടിയില്ല : ഇറാന്‍
ഇസ്രയേലിന്റെ ആക്രമണത്തിന് ഉടന്‍ മറുപടിയില്ലെന്ന് ഇറാന്‍.
വ്യാഴാഴ്ച രാത്രി ഇറാനിലേക്ക് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ പിന്നിടവെയാണ് പ്രതികരണം. ഇസ്രയേലി ഡ്രോണുകള്‍ ഇറാന്‍ പ്രതിരോധ സേന വെടിവച്ചിട്ടിരുന്നു. വലിയ സംഘര്‍ഷ ഭീതിയില്‍ കഴിയുന്ന പശ്ചിമേഷ്യന്‍ മേഖലയ്ക്ക് ആശ്വാസമേകുന്നതാണ് ഇറാന്റെ പ്രതികരണം.തിരിച്ചടി ഉടനില്ലാത്തത് ആക്രമണം നടത്തിയത് ആരെന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ലാത്തതിനാലാണെന്നാണ് വിശദീകരണം. 'വിദേശരാജ്യത്തുനിന്നല്ല ആക്രമണം. നുഴഞ്ഞുകയറ്റമുണ്ടായതാണ് കരുതുന്നത്,' അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സിനോട് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അതേസമയം, ഇസ്രയേലി തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ വെള്ളിയാഴ്ച 'ദുര്‍ബലം' എന്ന് പോസ്റ്റ് ചെയ്തു. ഇത് ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തല്‍.

വ്യോമത്താവളത്തിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നടന്നത് മിസൈല്‍ ആക്രമണം തന്നെയാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. .ഇറാനെതിരെ ഇസ്രയേല്‍ സൈനിക നീക്കം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു. എന്നാല്‍ എന്തുതരം ആക്രമണമാണ് നടത്തിയതെന്ന് യു എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. 2