ഒരു ട്യൂണ മത്സ്യത്തിന്റെ വില ആറര കോടി രൂപ!

ഒരു ട്യൂണ മത്സ്യത്തിന്റെ വില  ആറര കോടി രൂപ!
ടോക്കിയോ: ടോക്കിയോയില്‍ 238 കിലോഗ്രാം ഭാരമുള്ള ഒരു ട്യൂണ മത്സ്യത്തെ വിറ്റത് 114.2 മില്യണ്‍ ജാപ്പനീസ് യെന്നിന് (ആറര കോടി രൂപ). ടോക്കിയോയിലെ ഏറ്റവും വലിയ മത്സ്യമാര്‍ക്കറ്റിലാണ് സംഭവം. ഒണോഡെറയിലെ മിഷേലിന്‍ സ്റ്റാര്‍ഡ് റെസ്റ്റോറന്റിലാണ് ഈ മത്സ്യം വിളമ്ബുക. ബ്ലൂഫിന്‍ ട്യൂണ എന്ന മത്സ്യമാണ് മോഹവിലയില്‍ വിറ്റുപോയത്. വടക്കന്‍ ജപ്പാനിലെ അമോറി പ്രിഫെക്ചര്‍ തീരത്ത് നിന്നാണ് ഈ ട്യൂണ വലയിലായത്.

സീഫുഡ് മൊത്തക്കച്ചവടക്കാരായ യമയുകി ആന്റ് സുഷി ചെയിന്‍ ഓപ്പറേറ്റര്‍ ഒനോഡെറ ഗ്രൂപ്പാണ് ഈ ട്യൂണയെ ആറര കോടി ചെലവാക്കി സ്വന്തമാക്കിയത്. സമുദ്രത്തിന്റെ ആഴങ്ങളില്‍ സഞ്ചരിക്കുന്ന ഏറ്റവും വലിയ ട്യൂണയാണ് ബ്ലൂഫിന്‍. ടോര്‍പ്പിഡോ ആകൃതിയാണ് ഇവയ്ക്കുള്ളത്. 40 വര്‍ഷം വരെ ആയുസ്സുണ്ട്.