മധുരപാനീയങ്ങളുടെ അമിതോപയോഗം ഹൃദ്രോഗങ്ങള്‍ക്കു കാരണമാകുന്നതായി പഠനം

മധുരപാനീയങ്ങളുടെ അമിതോപയോഗം ഹൃദ്രോഗങ്ങള്‍ക്കു കാരണമാകുന്നതായി പഠനം

ധുരപാനീയങ്ങളുടെ അമിതോപയോഗം ഹൃദ്രോഗങ്ങള്‍ക്കു കാരണമാകുന്നതായി പഠനം. ഇവയില്‍ കൂടിയ അളവില്‍ പഞ്ചസാരയും കലോറിയുമുണ്ട്.

ഇത് ശരീരഭാരം കൂടുന്നതിലേക്കും ഒബീസിറ്റിക്കും രക്തത്തിലെ പഞ്ചസാര അനിയന്ത്രിമാകുന്നതിനും കാരണമാകും. ഇവയെല്ലാംതന്നെ ഹൃദ്രോഗത്തിന്‌റെ അടിസ്ഥാന കാരണങ്ങളാണ്. ഇതിനു പുറമേ മധുരപാനീയങ്ങള്‍ രക്തസമ്മര്‍ദവും ട്രൈഗ്ലിസറൈഡ് ലെവലും കൂട്ടുന്നുണ്ട്. ഇത് നീര്‍ക്കെട്ടിനും രക്തധമനികളുടെ നാശത്തിനും കാരണമാകും.

ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ ലോകാരോഗ്യസംഘടന ശിപാര്‍ശ ചെയ്തിരിക്കുന്ന ആഴ്ചയില്‍ 150 മിനിറ്റ് വര്‍ക്ക്‌ഔട്ട് മധുരപനീയങ്ങള്‍ കുടിക്കുന്നതുമൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പര്യാപ്തമല്ലെന്ന് 30 വയസിനു മുകളിലുള്ള ഒരുലക്ഷം പേരില്‍ നടത്തിയ ഗവേഷണത്തിന്‌റെ അടിസ്ഥാനത്തില്‍ ഹാര്‍വാഡിലെ ഗവേഷകര്‍ പറയുന്നു. ശാരീരികപ്രവര്‍ത്തനത്തിന്‌റെ തോത് പരിഗണിക്കാതെ ആഴ്ചയില്‍ രണ്ടു ദിവസം ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത അധികമാണന്നും ഗവേഷകര്‍ പറയുന്നു.