ഫാ . ഡോ . കെ എം ജോർജിനെ സെറാമ്പുർ സർവകലാശാല ഡോക്റ്ററേറ്റ് നൽകി ആദരിക്കുന്നു 

ഫാ . ഡോ . കെ എം ജോർജിനെ സെറാമ്പുർ സർവകലാശാല ഡോക്റ്ററേറ്റ് നൽകി ആദരിക്കുന്നു 


തിരുവനന്തപുരം : എം ജി യൂണിവേഴ്സിറ്റിയിലെ പൗലോസ് മാർ ഗ്രീഗോറിയോസ് ചെയർ അധ്യക്ഷനും ഞാലിയാകുഴി സോപാന അക്കാദമി ഡയറക്റ്ററുമായ  ഫാ . ഡോ . കെ എം ജോർജിനെ സെറാമ്പുർ സർവകലാശാല ഡോക്റ്ററേറ്റ് നൽകി ആദരിക്കുന്നു. 23 മുതൽ 25 വരെ കണ്ണമൂല കേരള യുണൈറ്റഡ് തിയളോജിക്കൽ സെമിനാരിയിൽ നടക്കുന്ന   സെറാമ്പുർ സർവകലാശാലയുടെ  കോൺവൊക്കേഷൻ ചടങ്ങിൽ വച്ചാണ് ആദരം  . വേദശാസ്ത്ര എക്യൂമെനിക്കൽ രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്    ഫാ . ഡോ . കെ എം ജോർജിനെ ഡോക്റ്റർ ഓഫ് ഡിവിനിറ്റി ബിരുദം നൽകി ആദരിക്കുന്നത് . 


24 ന് വിവിധ സെമിനാറുകൾ നടക്കും .25 ന് രാവിലെ 8.30 ന് മിഷൻ സെമിനാറിന് ഫാ . ഡോ . കെ എം ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 3.30 ന് നടത്തുന്ന ബിരുദ ദാന ചടങ്ങിൽ സെനറ്റ് ഓഫ് സെറംബർ പ്രസിഡന്റ് ഡോ. സക്കറിയാസ് മാർ അപ്രേം അധ്യക്ഷത വഹിക്കും.
ഇന്ത്യയിലെ 65 വേദശാസ്ത്ര സെമിനാരികളിൽ നിന്നും ബിരുദ, ബിരുദാനന്തര ,ഡോക്ട്ർ ബിരുദം പൂർത്തിയാക്കിയവർക്ക് ബിരുദ ദാന സമർപ്പണം നടക്കും. യു ജി സി അംഗീകാരമുള്ള ബംഗാളിലെ സെറാമ്പു ർ സർവകലാശാലയുടെ കീഴിലാണ്  ഇന്ത്യയിലെ 65 സെമിനാറുകൾ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നത് .