സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍; മാതാവിന് സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചു

സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ്  പള്ളിയില്‍; മാതാവിന്  സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചു
തൃശൂര്‍: തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയിലെത്തി മാതാവിന് സ്വര്‍ണക്കൊന്ത സമര്‍പ്പിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി.
മാതാവിന് പൂമാലയും സമര്‍പ്പിച്ച സുരേഷ് ഗോപി നന്ദിയാല്‍ പാടുന്നു ദൈവമേ എന്ന പാട്ട് പാടി കൃതജ്ഞത രേഖപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്.

വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉല്‍പനങ്ങളിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തിപരമായ നിര്‍വഹണത്തിന്‍റെ മുദ്രകള്‍ മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ മകളുടെ വിവാഹത്തിന് മുന്നോടിയായി സുരേഷ് ഗോപി കുടുംബസമേതം പള്ളിയിലെത്തി ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സ്വര്‍ണ കിരീടത്തിന്‍റെ തൂക്കം നോക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉയര്‍ന്നതോടെ ഇത് വിവാദമായിരുന്നു.