നവീകരിച്ച സൂറത്ത് വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

നവീകരിച്ച സൂറത്ത് വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

ലോകമെമ്ബാടുമുള്ള വജ്രവ്യാപാരത്തിന് പേരുകേട്ട സൂറത്ത് നഗരം  വജ്രവ്യാപാരത്തിന്റെ (Diamond Business) ആഗോള ശക്തികേന്ദ്രമായി മാറാൻ പോവുകയാണ്.

പ്രധാനമന്ത്രി സൂറത്ത് ഡയമണ്ട് ബോഴ്‌സ് (Surat Diamond Bourse) ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ചാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ്. 

ഇവിടെ 4500 ശൃംഖലയുള്ള ഓഫീസുകളിൽ 65,000 പ്രൊഫഷണലുകള്‍   ജോലി ചെയ്യും. സൂറത്ത് ഡയമണ്ട് ബോഴ്സ് 3400 കോടി രൂപ ചെലവില്‍ 35.54 ഏക്കറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം സൂറത്ത് വിമാനത്താവളത്തിന്റെ ലോകോത്തര ഇന്റഗ്രേറ്റഡ് ടെര്‍മിനലും പ്രധാനമന്ത്രി മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. 353 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്രമന്ത്രി ദര്‍ശന ജര്‍ദോഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സൂറത്ത് വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു.