2026 സ്‌ക്രിപ്സ് സ്പെല്ലിംഗ് ബീ: ഇന്ത്യൻ വംശജൻ ശ്രേയ പാറിഖ് ചാമ്പ്യൻ

May 30, 2026 - 11:13
 0  4
2026 സ്‌ക്രിപ്സ് സ്പെല്ലിംഗ് ബീ: ഇന്ത്യൻ വംശജൻ ശ്രേയ പാറിഖ് ചാമ്പ്യൻ

 പ്രസാദ് തീയാടിക്കൽ

വാഷിംഗ്ടൺ ഡി.സി.: അമേരിക്കയിലെ പ്രശസ്തമായ 2026 സ്‌ക്രിപ്സ് നാഷണൽ സ്പെല്ലിംഗ് ബീയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ ശ്രേയ പാറിഖ് കിരീടം നേടി.

18 റൗണ്ടുകൾ നീണ്ട കടുത്ത മത്സരത്തിന് ശേഷം നടന്ന സ്പെൽ-ഓഫ് റൗണ്ടിലാണ് ശ്രേയ വിജയിച്ചത്. 90 സെക്കൻഡിൽ 32 വാക്കുകൾ ശരിയായി സ്പെൽ ചെയ്ത് അദ്ദേഹം ഒന്നാം സ്ഥാനം ഉറപ്പിച്ചു.

രണ്ടാം സ്ഥാനത്ത് എത്തിയ ഇഷാൻ ഗുപ്ത ഉൾപ്പെടെ മുൻനിര സ്ഥാനങ്ങളിലുടനീളം ഇന്ത്യൻ വംശജ വിദ്യാർത്ഥികളുടെ ശക്തമായ സാന്നിധ്യം വീണ്ടും ശ്രദ്ധേയമായി.