യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യയിലേക്ക്

Apr 13, 2025 - 12:41
 0  21
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്  ഇന്ത്യയിലേക്ക്

വാഷിംഗ്ടണ്‍: യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നാല് ദിവസത്തെ സന്ദർശനത്തിനായി 21ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്.   ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന വാൻസ്,കുടുംബത്തോടൊപ്പം ആഗ്ര,ജയ്പ്പൂർ എന്നിവിടങ്ങളും സന്ദർശിക്കും.

നാഷണല്‍ ഇന്റലിജൻസ് ഡയറക്ടർ തുള്‍സി ഗബ്ബാർഡിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ട്രംപ് ഭരണകൂടത്തിലെ ഉന്നത അംഗമാണ് വാൻസ്. ഫെബ്രുവരിയില്‍ പാരീസില്‍ നടന്ന എ.ഐ ഉച്ചകോടിക്കിടെ മോദിയും വാൻസും കൂടിക്കാഴ്ച നടത്തിയിരുന്നു. <font>വാൻസിന്റെ ഭാര്യ ഉഷയുടെ മാതാപിതാക്കള്‍ ആന്ധ്രപ്രദേശില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ്. ഉഷ ജനിച്ചതും വളർന്നതും കാലിഫോർണിയയിലെ സാൻഡിയാഗോയിലാണ്.