പ്ലാനോ, ഫ്രിസ്കോ, പ്രോസ്പർ: നോർത്ത് ടെക്സസ് ഹൗസിംഗ് വിപണിയിൽ വില ഇടിവ്
പ്രസാദ് തീയാടിക്കൽ
ഫ്രിസ്‌കോ, ടെക്സാസ് – നോർത്ത് ടെക്സസിലെ പ്രധാന റിയൽ എസ്റ്റേറ്റ് മേഖലകളായ ഫ്രിസ്കോ, പ്രോസ്പർ, കോളിൻ കൗണ്ടി എന്നിവിടങ്ങളിൽ വീടുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ ഹൗസിംഗ് മാർക്കറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രോസ്‌പെർ മേഖലയിലെ വീടുകളുടെ ശരാശരി വില കഴിഞ്ഞ ഒരു വർഷത്തിനിടെ 5.2% വരെ കുറഞ്ഞതായി സീലോ റിപ്പോർട്ട് ചെയ്യുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം പ്രോസ്പറിൽ ഈ ഇടിവ് 11.5% വരെയും എത്തിയിട്ടുണ്ട്.
ഫ്രിസ്‌കോ നഗരത്തിൽ വീടുകളുടെ വില ഏകദേശം 1.8% മുതൽ 5.1% വരെ കുറഞ്ഞതായി റെഡ്‌ഫിൻ ,സീലോ തുടങ്ങിയ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോമുകൾ വ്യക്തമാക്കുന്നു. വീടുകൾ വിറ്റഴിക്കാനുള്ള സമയം കൂടുകയും, വാങ്ങുന്നവർക്കു കൂടുതൽ ചർച്ചാ ശക്തി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
കോളിൻ കൗണ്ടി മുഴുവൻ പരിഗണിക്കുമ്പോൾ, വീടുകളുടെ ശരാശരി വിൽപ്പനവിലയിൽ 4.7% മുതൽ 7.2% വരെ ഇടിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിപണിയിൽ ലഭ്യമായ വീടുകളുടെ എണ്ണം വർധിച്ചതും, ഉയർന്ന പലിശനിരക്കുകളും വിപണിയെ ബയേർ ഫ്രണ്ട്‌ലി മാർക്കറ്റ് ആയി മാറ്റുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
റിയൽ എസ്റ്റേറ്റ് വിശകലനങ്ങൾ പ്രകാരം:
- വീടുകൾ ഇപ്പോൾ കൂടുതൽ ദിവസങ്ങൾ മാർക്കറ്റിൽ തുടരുന്നു,
- നിരവധി വീടുകൾ വില കുറച്ച് വീണ്ടും ലിസ്റ്റ് ചെയ്യപ്പെടുന്നു,
- 2021–2022 കാലത്തെ അതിവേഗ വളർച്ചയ്ക്ക് ശേഷം വിപണി സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.