അർഹതപ്പെട്ട പലരേയും ഒഴിവാക്കിയതിൽ ദുഃഖമുണ്ട് ; വി.ഡി. സതീശൻ
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗത്തിൽ എടുത്ത തീരുമാനമാണിതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം മന്ത്രിമാരുടെ പേരുകൾ പുറത്തുവിട്ടത്.
മന്ത്രിസഭാ രൂപീകരണത്തിൽ അർഹതപ്പെട്ട പല പ്രമുഖരെയും ഉൾക്കൊള്ളിക്കാൻ സാധിച്ചില്ലെന്ന് വി.ഡി. സതീശൻ തുറന്നുപറഞ്ഞു. സാമൂഹികവും പ്രാദേശികവുമായ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടി വന്നതിനാലാണ് എല്ലാവരെയും പരിഗണിക്കാൻ കഴിയാതെ പോയതെന്നും അതിൽ തനിക്ക് വലിയ വിഷമമുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.