അർജുന്റെ വിവാഹനിശ്ചയം കഴിഞ്ഞോ? ചോദ്യത്തിന് സച്ചിൻ ടെണ്ടുൽക്കറുടെ മറുപടി ഇങ്ങനെ

Aug 26, 2025 - 16:03
 0  3
അർജുന്റെ വിവാഹനിശ്ചയം കഴിഞ്ഞോ? ചോദ്യത്തിന് സച്ചിൻ ടെണ്ടുൽക്കറുടെ മറുപടി ഇങ്ങനെ

സാനിയ ചന്ദോക്കുമായി തന്റെ മകൻ അർജുൻ ടെണ്ടുൽക്കറിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അർജുൻ വിവാഹിതനാകാൻ പോകുന്നുവെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നെങ്കിലും, ഇരു കുടുംബങ്ങളിൽ നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല.

അർജുന്‍റെ വിവാഹം നിശ്ചയിച്ചെന്നും, അദ്ദേഹത്തിന്‍റെ ജീവിതം പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന നിമിഷത്തെ കുറിച്ചുള്ള ആകാംക്ഷയിലാണ് കുടുംബമെന്നും റെഡ്ഡിറ്റിൽ ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി സച്ചിൻ പറഞ്ഞു. “അതെ, അവന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിനായി ഞങ്ങൾ എല്ലാവരും വളരെ ആവേശത്തിലാണ്,” സച്ചിൻ പറഞ്ഞു.

മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ. ഇരു കുടുംബത്തിൽ നിന്നുമുള്ള അടുത്തയാളുകളും സുഹൃത്തുക്കളുമാണ് സ്വകാര്യമായി നടത്തിയ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ അർജുൻ ടെണ്ടുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്ക് വേണ്ടിയാണ് കളിക്കുന്നത്. ലണ്ടൺ സ്‌കൂളിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദമെടുത്ത സാനിയ മിസ്റ്റർ പോവ്‌സ് എന്ന പെറ്റ് സലോണിന്റെ സ്ഥാപകയാണ്.