മാസപ്പിറവി കണ്ടു: കേരളത്തില്‍ ചെറിയ പെരുന്നാള്‍

മാസപ്പിറവി കണ്ടു: കേരളത്തില്‍ ചെറിയ പെരുന്നാള്‍

തിരുവനന്തപുരം: കേരളത്തില്‍ നാളെ ചെറിയപെരുന്നാള്‍. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫിയും വ്യക്തമാക്കി.

 ഒമാന്‍ ഒഴികെയുള്ള ജിസിസി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയപെരുന്നാള്‍.

.