'2024ല്‍ കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് ' ഗൂഗിള്‍

'2024ല്‍  കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് ' ഗൂഗിള്‍

2024 തുടങ്ങിയതിന് പിന്നാലെ തൊഴിലന്വേഷകർക്കും യുവാക്കള്‍ക്കും നിരാശ നല്‍കുന്ന വാർത്തകളാണ് ഗൂഗിളില്‍ നിന്ന് പുറത്തുവരുന്നത്.

ഈ വർഷം കൂടുതല്‍ പേരെ പിരിച്ചുവിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് ഗൂഗിള്‍ സി.ഇ.ഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് നല്‍കിയതായി ടെക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി 10 മുതല്‍ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്ബനിയിലെ വിവിധ വകുപ്പുകളിലായി ജോലിചെയ്യുന്ന ആയിരത്തിലധികം ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു. ഇനിയും കൂടുതല്‍ പേരെ വെട്ടിക്കുറക്കേണ്ടി വരുമെന്നാണ് സുന്ദർ പിച്ചൈ വ്യക്തമാക്കുന്നത്.

ഗൂഗിള്‍ പിക്‌സല്‍, നെസ്റ്റ്, ഫിറ്റ്‌ബിറ്റ് എന്നിവയുടെ പ്രധാന ഹാര്‍ഡ് വെയര്‍ ടീമുകള്‍, എഞ്ചിനീയറിങ് ടീമുകള്‍ എന്നിവരെ ഗൂഗിള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു