പ്രണയചിഹ്നം: കവിത, രാജു കാഞ്ഞിരങ്ങാട്

പ്രണയചിഹ്നം: കവിത, രാജു കാഞ്ഞിരങ്ങാട്

ട്ടുപോയ്‌ പടുത്തവയെല്ലാം
പെട്ടുപോയ് പ്രളയത്തിൽ
നീ തന്ന ക്ഷീരത്തിൽ
ക്ഷാരമെന്നറിഞ്ഞിരുന്നില്ല

തമോഭരത്തിലേക്കു തള്ളിയിട്ടു നീ
നാരകത്തിനു നടുവിലിന്നു ഞാൻ
മരണത്തിലേക്ക് ഒലിച്ചുപോകുമുമ്പ്
കൊക്കു പിളർന്ന പക്ഷിയായിപ്പോയല്ലോ

കയ്പിലെ കളഞ്ഞുപോയ നെല്ലിക്ക -
യാണൻ്റ പ്രണയം
ഗ്രീഷ്മമാണതിൻ ചിഹ്നം
തക്ഷകനാണു മുന്നിൽ
ഇനി തൽക്ഷണം നീലയായ് മാറണം

 

രാജു കാഞ്ഞിരങ്ങാട്

ഫോൺ - 9495458138