കൊടുങ്കാറ്റില്‍ വിമാനം തെന്നിമാറി; വീഡിയോ വൈറല്‍

കൊടുങ്കാറ്റില്‍  വിമാനം തെന്നിമാറി; വീഡിയോ വൈറല്‍

ര്‍ജന്‍റീനയിൽ  രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശത്ത് കഴിഞ്ഞ ശനിയാഴ്ച. അതിശക്തമായ കൊടുങ്കാറ്റാണ്   വീശിയടിച്ചത്.

പതിനാല് പേരുടെ ജീവൻ കൊടുങ്കാറ്റില്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ബ്യൂണസ് അയേഴ്സിനടുത്തുള്ള എയ്റോപാര്‍ക്ക് ജോര്‍ജ് ന്യൂബെറി വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബോയിംഗ് 737 വിമാനം തെന്നിനീങ്ങുകയുണ്ടായി. ഇതിന്റെ വീഡിയോകള്‍ സോഷ്യമീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

https://twitter.com/i/status/1736420204882923551

കൊടുങ്കാറ്റിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. നിരവധിയിടങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടമായി. ഞായറാഴ്ച പുലര്‍ച്ചെയോടെ ഉറുഗ്വേയില്‍ പ്രവേശിച്ച കൊടുങ്കാറ്റ് മരങ്ങള്‍ കടപുഴക്കി. നിരവധി വീടുകള്‍ തകര്‍ത്തു. ഉറുഗ്വേയിലും രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.